monichan
യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ സംഘടിപ്പിച്ച തൊടുപുഴ സിവിൽ സ്റ്റേഷൻ മാർച്ച് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.

തൊടുപുഴ: കേരളത്തിൽ ഉത്തരവാദിത്വം നഷ്ടപ്പെട്ട സർക്കാരാണ് ഭരണം നിർവ്വഹിക്കുന്നതെന്ന് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് പറഞ്ഞു. വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് നേതൃത്വത്തിൽ നടത്തിയ തൊടുപുഴ സിവിൽ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.ജെ. ജേക്കബ്. അഭ്യസ്ത വിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ നൽകാതെ സി.പി.എം ജില്ലാ ഓഫീസുകൾ സമാന്തര തൊഴിൽ ദാതാക്കളായി പ്രവർത്തിച്ച് യുവജനങ്ങളെ വഞ്ചിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. ഇടതുപക്ഷം മാറി സ്വജനപക്ഷ മുന്നണി സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ആമുഖ പ്രസംഗത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ. എബി തോമസ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു വറവുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോബി പൊന്നാട്ട്, വൈസ് പ്രസിഡന്റ് ബിനോയ് മുണ്ടയാക്കാമറ്റം, ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി ജെയിസ് ജോൺ, ബ്ലസി ഉറുമ്പാട്ട്, പി.കെ. സലീം, ജോബി തീക്കുഴിവേലിൽ, ജോസഫ് കാരകുന്നേൽ, ജോൺ ആക്കാന്തിരി, രഞ്ജിത് മനപുറത്ത്, ഷാജി അറയ്ക്കൽ, ജിനു വില്ലംപ്ലാക്കൽ, സ്മിനു പുളിക്കൽ, ജോർജ് ജെയിംസ്, റിജോമോൻ വഴിത്തല, ജിജോ കണ്ടംതുരുത്തിൽ, അഖിൽ ടോമി, മാത്യു പാലംപറമ്പിൽ, ടോജോ പോൾ, ഡായി കൊടുംകയം, ലിജോ മറ്റം, വിഷ്ണു സജി, ഹരിശങ്കർ നടുപറമ്പിൽ, ഷൈൻ പുറവക്കാട്ട്, ജോസ് മാത്യു, ജിസ് ആയത്തുപാടം എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് യൂത്ത് ഫ്രണ്ട് ഭാരവാഹികളായ ജിത്തു രാജു, ആദർശ് അശോക്, ഉമേഷ് ഓലികണ്ടത്തിൽ, അനൂപ് ജോസഫ്, പീറ്റർ പുല്ലാട്ടുകുടി, ബിബിൻ മുണ്ടങ്കാവിൽ, അഖിൽ സജി, ജിൻസ് കൂന്താനം, പ്രിൻസ് വർഗ്ഗീസ്, എബിൻ ജോസഫ്, റോയി പാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.