kpn
സഹകരണ ആശുപത്രി ആരംഭിച്ച ഡോക്ടർ@ഹോം പദ്ധതിയിലെ ഡോക്ടർമാരും നഴ്‌സുമാരും

കട്ടപ്പന: സഹകരണ ആശുപത്രി ആരംഭിച്ച ഡോക്ടർ@ഹോം പദ്ധതിക്ക് ജനപിന്തുണയേറുന്നു. ഡോക്ടറും നഴ്‌സും വീടുകളിലെത്തി ചികിത്സ നൽകുന്ന പദ്ധതിയാണ് ചുരുങ്ങിയ സമയം കൊണ്ട് ജനപ്രിയമായി മാറിയത്. കട്ടപ്പനയ്ക്ക് 25 കിലോമീറ്റർ ചുറ്റളവിനുളളിൽ നിന്ന് എവിടെ നിന്ന് ഫോൺകോൾ വന്നാലും ഉടൻ സഹകരണ ആശുപത്രി മെഡിക്കൽ ടീം വീട്ടിലെത്തും. ഡോക്ടർ പരിശോധിച്ച് നഴ്‌സിംഗ് ടീം ആവശ്യമായ ചികിത്സയും പരിചരണവും ഉടൻ നൽകും. ലാബ്‌ ടെസ്റ്റുകൾ നടത്തുകയും മരുന്നുകൾ നൽകുകയും ചെയ്യും. പ്രായമേറിയവർക്കും യാത്ര ചെയ്യാൻ പ്രയാസമുളളവർക്കും കിടപ്പുരോഗികൾക്കുമാണ് വീട്ടിലൊരു ഡോക്ടർ പദ്ധതി വലിയ പ്രയോജനം ചെയ്യുന്നത്. വിദേശങ്ങളിലും കേരളത്തിന് പുറത്തും ജോലിക്കായി പോയിട്ടുള്ളവർക്കാണ് പദ്ധതി ഏറെ ആശ്വാസകരമായി മാറുന്നത്. നാട്ടിലുളള തങ്ങളുടെ മാതാപിതാക്കൾക്കും പ്രിയപ്പെട്ടവർക്കും ആവശ്യമായ ഘട്ടങ്ങളിൽ അടിയന്തര ചികിത്സാ സഹായം നൽകാൻ സഹകരണ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഓടിയെത്തുന്നുവെന്നത് പ്രവാസി സുഹൃത്തുകൾക്കും സന്തോഷം പകരുന്നതാണ്. ഡോക്ടർ @ഹോം പദ്ധതി ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ തന്നെ 100 ൽ അധികം വീടുകളിലാണ് സഹകരണ ആശുപത്രിയുടെ മെഡിക്കൽ ടീമിന്റെ സേവനം ലഭിച്ചത്.