തൊടുപുഴ: ഇടുക്കി ജില്ലാ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ രോഗ നിർണ്ണയവും മെഡിക്കൽ ക്യാമ്പും 13ന് നടക്കും. കോടിക്കുളം പ‌ഞ്ചായത്തിലെ ഐരാംമ്പിള്ളി വാർഡിൽ 39-ാം നമ്പർ അംഗൻവാടിയിലും​ കുമാരമംഗലം പഞ്ചായത്ത് ഹാളിലും​ നെടുമറ്റം ഗവ. യു.പി സ്കൂളിലുമാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ എട്ട് മുതൽ 12 വരെയാണ് ക്യാമ്പ് നടക്കുന്നത്.