അടിമാലി: വൈ.എം.സി.എ ഇടുക്കി സബ് റീജിയൻ പ്രവർത്തന ഉദ്ഘാടനവും അഖില ലോക പ്രാർത്ഥനാവാരം ജില്ലാതല ഉദ്ഘാടനവും ഇന്ന് അടിമാലിയിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ്‌മെൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രാർത്ഥനാ വാരം യാക്കോബായ സഭാ ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യും. സബ് റീജിയന്റെ പ്രവർത്തനോദ്ഘാടനം വൈ.എം.സി.എ സംസ്ഥാന അദ്ധ്യക്ഷൻ ജിയോ ജേക്കബ് നിർവഹിക്കും. സബ് റീജിയൻ ചെയർമാൻ ജേക്കബ് പോൾ പുല്ലൻ അദ്ധ്യക്ഷത വഹിക്കും. അവാർഡ് ജേതാക്കളായ എം.പി. തോമസ് മാടവന, പോൾ മാത്യു കുറ്റിശ്രക്കുടി എന്നിവരെ ട്രഷറർ വർഗീസ് അലക്‌സാണ്ടർ അനുമോദിക്കും.