മുട്ടം: റബർ തടി കയറ്റി വന്ന ടിപ്പർ ലോറി തട്ടി വൈദ്യുതി കമ്പിയും വീടുകളിലേക്കുള്ള സർവീസ് വയറും പൊട്ടി. ഇന്നലെ വൈകിട്ട് നാല് മണിയോടെ മുട്ടം ചള്ളാവയലിന് സമീപത്തായിരുന്നു സംഭവം. ലോറിയിലെ തടി വൈദ്യുതി കമ്പിയിൽ തട്ടിയ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തുടർന്ന് 20 മിനിറ്റോളം റോഡിൽ ഗതാഗത കുരുക്കുണ്ടായി. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി കമ്പി പുനഃസ്ഥാപിച്ചു.