കരിമണ്ണൂർ: നെയ്യശ്ശേരി വീരാപ്പിള്ളി തണ്ട് കോളനി നിവാസികൾ വെള്ളവും റോഡുമില്ലാതെ അലയുന്നു. വർഷങ്ങളായി അയൽ വീടുകളിൽ നിന്ന് തലച്ചുമടായി വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിച്ചുവരികയാണിവർ. കോളനിയിലേക്കുള്ള റോഡാണെങ്കിൽ പൊട്ടുപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നു. എത്രയും വേഗം കോളനിയിലേക്കുള്ള റോഡ് നന്നാക്കണമെന്നും, ജനങ്ങളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും കേരളാ കോൺഗ്രസ് (എം)​ കരിമണ്ണൂർ മണ്ഡലം കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസ് മാറാട്ടിൽ​ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ആലിലക്കുടി,​ സാൻസൻ അക്കക്കാടൻ,​ സണ്ണി പഴയിടം,​ ജെഫിൻ കൊടുവേലി,​ മെൽവിൻ കോണിക്കൽ,​ ജോസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.