കുമളി: മുല്ലപ്പെരിയാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ നിഷാദ് കെ.ദാമോദരനെ
തേനീച്ച കുത്തി. അമ്പതിലേറെ കുത്തുകളേറ്റ നിഷാദിനെ കുമളി ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക്‌ ശേഷം പാലാ മാർസ്ലീവ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു പൊലീസുകാരനായ സന്തോഷ് കെ. വർഗ്ഗീസിനും ചെറിയ തോതിൽ കുത്തേറ്റിരുന്നു.