കുമളി: മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം. ഇന്നലെ രണ്ട് മണിയോടെ കുമളി വലിയകണ്ടം ഭാഗത്ത് നിന്ന് ഇട റോഡിലേക്ക് തിരിയുകയായിരുന്നു കാറിന് തൊട്ടു പുറകിൽ വന്ന ജീപ്പ് ഇടിച്ചു. തുടർന്ന് കാർ മുമ്പിൽ പോയ ജീപ്പിന്റെ പുറകിൽ ഇടിച്ചു. തമ്മിലുള്ള ഇടിയിൽ മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.