തൊടുപുഴ: മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം അനുവദിച്ചതിനെ സ്വാഗതം ചെയ്ത് യോഗക്ഷേമസഭ ഇടുക്കി ജില്ലാ കമ്മിറ്റി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് ആശ്വാസകരമായ വിധിയാണിത്. ജാതിയുടെ പേരിൽ സംവരണം ലഭിക്കുന്നത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർക്കാണ്. എല്ലാ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് സുപ്രീംകോടതിയുടെ ഈ വിധിയെന്നും യോഗക്ഷേമസഭ പ്രസിഡന്റ് നാരായണൻ, സെക്രട്ടറി കിഷോർ രാമചന്ദ്രൻ, ഖജാൻജി ശങ്കരൻ പോറ്റി എന്നിവർ പറഞ്ഞു.