കുണിഞ്ഞി: എസ്.എൻ.ഡി.പി യോഗം കുണിഞ്ഞി ശാഖയുടെ കീഴിലുള്ള ചെമ്പഴന്തി കുടുംബയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വെട്ടുകല്ലുംപുറത്ത് കാർത്ത്യായനിയുടെ വീട്ടിൽ നടക്കും. ചെയർമാൻ രമേശ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി അജി കോലത്തേൽ യോഗം ഉദ്ഘാടനം ചെയ്യും. കൺവീനർ ജിജി മനോജ് മുണ്ടിയാനിയിൽ സ്വാഗതവും വൈസ് ചെയർമാൻ സുജാത ശശി ഇല്ലിച്ചിറയിൽ നന്ദിയും പറയും.