ഇടുക്കി: ശിശുദിനറാലിയും കുട്ടികളുടെ പൊതുസമ്മേളനവും 14ന് വാഴത്തോപ്പിൽ നടക്കും. ശിശുദിനറാലി വാഴത്തോപ്പ് ജി.എച്ച്.എസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് ചെറുതോണി ടൗൺ ചുറ്റി എച്ച്.ആർ.സി.ഹാളിലെത്തിയ ശേഷം കുട്ടികളുടെ പൊതുസമ്മേളനം നടക്കും. 14ന് രാവിലെ 8.30ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് പതാക ഉയർത്തും. തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ശിശുദിനസ്റ്റാമ്പ് പ്രകാശനവും റാലി ഫ്ളാഗ് ഓഫ് കർമ്മവും നിർവ്വഹിക്കും. തുടർന്ന് കുട്ടികൾ പങ്കെടുക്കുന്ന വർണ്ണാഭമായ റാലിയിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും പങ്കെടുക്കും. പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി നെടുങ്കണ്ടം പി.യു.പി.എസിലെ ഐശ്വര്യ പി.എസ് ഉദ്ഘാടനം ചെയ്യും.