രാജാക്കാട്: ഏലം വിലത്തകർച്ചയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഉടുമ്പൻചോല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 14ന് രാവിലെ 10 മുതൽ മൈലാടുംപാറ സ്‌പൈസസ് ബോർഡ് ഓഫീസിന് മുമ്പിൽ കൂട്ടധർണ്ണ നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.പി ജോസ്,​ ഉടുമ്പൻചോല ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ജോഷി കന്യാക്കുഴി,​ സാജോ പന്തത്തല എന്നിവർ അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബെന്നി തുണ്ടത്തിൽ അദ്ധ്യക്ഷതയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബലറാം ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും.