തൊടുപുഴ: ജനദ്രോഹ സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അക്ബർ ടി.എൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിലാൽ സമദ്, സോയിമോൻ സണ്ണി, അരീഫ് കരീം, ഫസൽ സുലൈമാൻ, ഷീയാസ് മാളിയേക്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ നിതിൻ ലൂക്കോസ്, വിഷ്ണുദേവ് എന്നിവർ പ്രസംഗിച്ചു.