puraskaram
അടിമാലി എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസിലെ വിജയികളായ കുട്ടികളും അദ്ധ്യാപകനും എക്‌സ്‌പോ വേദിയിൽ പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നു

അടിമാലി: എറണാകുളത്ത് നടന്ന സംസ്ഥാന വൊക്കേഷണൽ എക്‌സ്‌പോയിൽ അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഇലക്ട്രീഷ്യൻ ഡോമീസ്റ്റിക് സൊല്യൂഷൻ കോഴ്‌സിന് മോസ്റ്റ് പ്രൊഫൈറ്റബിൾ കാറ്റഗറിയിൽ രണ്ടാം സ്ഥാനവും തൃശ്ശൂർ റീജിയനിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ലാമിയ ഷമീം, മിഥുൻ സുരേഷ്, ഫിന്നി ജോർജ് എന്നിവരാണ് എക്‌സ്‌പോയിൽ പങ്കെടുത്തത്. കുട്ടികൾ തയ്യാറാക്കിയ ഇരുപതോളം പ്രോഡക്ര്‌സുകളാണ് സമ്മാനത്തിനർഹമായത്. സിലിംഗ് ഫാൻ സ്റ്റേറ്റർ വൈൻഡിംഗ്, പേർസണലൈസഡ് മൂൺലൈറ്റ് നിർമ്മാണം, ഇലക്ട്രിക് മിക്‌സർ ഗ്രൈൻഡർ നിർമ്മാണം, 2 ഡി പ്ലോട്ടർ, വിവിധ എൽ.ഇ.ഡി പ്രോഡക്ടുകൾ എന്നിവയാണ് എക്‌സ്‌പോ സ്റ്റാളിൽ കുട്ടികൾ പ്രദർശനത്തിനായി ഒരുക്കിയത്.