അടിമാലി: വെള്ളത്തൂവലിലെ ആദ്യകാല വ്യാപാരിയും പത്ര ഏജന്റുമായിരുന്ന വെള്ളത്തൂവൽ മങ്ങാട്ട് എം.കെ. ഫക്രുദീൻ (77) നിര്യാതനായി. ഭാര്യ: മീരാമ്മ (കല്ലാർകുട്ടി തണ്ടിയേക്കൽ കുടുംബാഗം). മക്കൾ: അജയ് പി. മങ്ങാട്ട് (അസി. എഡിറ്റർ, മലയാള മനോരമ, കോട്ടയം) സജയ് (എ.എസ്.ഐ, ദേവികുളം സ്റ്റേഷൻ), നിഷ (എസ്.സി.പി.ഒ വെള്ളത്തൂവൽ സ്റ്റേഷൻ). മരുമക്കൾ: മഞ്ജു (അദ്ധ്യാപിക, കോഴിക്കോട്), ഡെയ്‌സി, അബ്ബാസ് (എ.എസ്.ഐ, അടിമാലി). ഖബറടക്കം ഇന്ന് രാവിലെ 11ന് വടക്കേ ശല്ല്യാംപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.