തൊടുപുഴ: ഫാ. ഡേവിഡ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റും ജെ.സി.ഐ തൊടുപുഴ ഗ്രാന്റും സംയുക്തമായി നടപ്പാക്കുന്ന കെയർ ആൻഡ് ലൗ പദ്ധതിക്ക് തൊടുപുഴ മഹാറാണി വെഡ്ഡിംഗ് കളക്ഷനിൽ തുടക്കമായി. നമ്മൾ ഉപയോഗിക്കാതെ കിടക്കുന്ന നല്ല വസ്ത്രങ്ങൾ ജെ.സി.ഐ ഗ്രാന്റ് ശേഖരിച്ച് ഡേവിഡ് ചിറമ്മേൽ ട്രസ്റ്റ് വഴി വില്പന നടത്തി കിട്ടുന്ന തുക അനാഥാലയങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണത്തിനും മരുന്നിനും കാൻസർ, ഡയാലിസിസ് രോഗികളുടെ മരുന്നിനും നൽകുന്നതാണ് പദ്ധതി. ഇതിലേയ്ക്ക് മഹാറാണി വെഡ്ഡിംഗ് കളക്ഷൻ ഉടമ റിയാസ് വിവിധ പ്രായക്കാർക്കുള്ള നൂറിലധികം വസ്ത്രങ്ങൾ നൽകി. മഹാറാണിയിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ പി.എ. നിസാറിൽ നിന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഏറ്റുവാങ്ങി. ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അനിൽകുമാർ സി.സി. സ്വാഗതവും ട്രഷറർ ജോഷി ജോർജ് നന്ദിയും പറഞ്ഞു. യൂത്ത്‌വിംഗ് പ്രസിഡന്റ് പ്രജേഷ് രവി, ജെ.സി.ഐ. സോൺ കോർഡിനേറ്റർ ജോൺ പി.ഡി, വൈസ് പ്രസിഡന്റുമാരായ വിനോദ് കണ്ണോളി, പി.കെ. സന്തോഷ്, ജെ.സി.ഐ. അംഗങ്ങളായ സരിൻ, സുജിത്, ജീസ്, ഹരീഷ്, വിഷ്ണു, ബിനു, രമേശ്, ഷിജു എന്നിവർ പങ്കെടുത്തു. ഗ്രാന്റിന്റെ് അംഗങ്ങളുടെ സ്ഥാപനങ്ങളായ എസ് ആൻഡ് എസ് വേയിംഗ് സിസ്റ്റംസ്, കുട്ടപ്പാസ് ഹോട്ടൽ, സിറ്റി ബേക്കറി, ലാലാ ലാൻഡ് കേക്ക് ഷോപ്പ്, കീരിക്കാട്ട് ജൂവലറി, നിള ഇൻഡസ്ട്രീസ്, ഒ്ര്രപിമ സൊല്യൂഷൻസ് , പുതുക്കിയിൽ പെയിന്റ്‌സ്, വിനായക ഹോട്ടൽ സ്ഥാപനങ്ങളിൽ വസ്ത്രങ്ങൾ നേരിട്ട് സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.