 
തൊടുപുഴ: ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റി 10 ദിവസമായി തൊടുപുഴയിൽ നടത്തി വന്നിരുന്ന ഫാസ്റ്റ്‌ഫുഡ് സ്റ്റാൾ പരിശീലനം സമാപിച്ചു. കുമാരമംഗലം ടോയോ റബ്ബേഴ്‌സ് സി.ഇ.ഒ. ബി. ജയകൃഷ്ണൻ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി. ദീനദയ സേവ ട്രസ്റ്റ് ചീഫ് എക്‌സി. ട്രസ്റ്റി. പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷനായി. ട്രസ്റ്റ് അംഗം പി.ആർ. സുന്ദരരാജൻ, ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രം ഡയറക്ടർ എം. നിജാസ്, ദീനദയ സേവാ ട്രസ്റ്റ് ചെയർമാൻ പി.എൻ.എസ്. പിള്ള, ദീനദയ സോഷ്യൽ ഡവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ് എന്നിവർ സംസാരിച്ചു.