ഇടവെട്ടി: ഗ്രാമ പഞ്ചായത്തിൽ 'കേരളോത്‌സവം 2022'ന് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. അത്‌ലറ്റിക് മത്സരങ്ങൾ കല്ലാനിക്കൽ സെന്റ് ജോർജ് എച്ച്.എസ്.എസിൽ ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനി സാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മോളി ബിജു, സീനിയർ ക്ലർക്ക് യൂസഫ് പി.എം എന്നിവർ നേതൃത്വം നൽകി. എം.എം.യു.പി സ്‌കൂളിൽ നടത്തിയ വോളിബോൾ മത്സരം വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. മെമ്പർ ലത്തീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ അസീസ് ഇല്ലിക്കൽ, ഉദ്യോഗസ്ഥരായ കാർത്തിക, രൂപേഷ്, യൂത്ത് കോഡിനേറ്റർ മുഹമ്മദ് താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രണവം ലൈബറിയിൽ നടത്തിയ മത്സരങ്ങൾ പഞ്ചായത്ത് മെമ്പർ ബിന്ദു ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുബൈദ അനസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് ഷിബിലി ,ഫർസ സലിം, അമീന ഷുക്കൂർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.എസ്. അബ്ബാസ് എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ ആസൂത്രണ സമിതി അംഗം സി.സി. ശിവൻ, തണൽ ഭാരവാഹി ഹാരിസ് ഹനീഫ, ഹരിത കർമ്മസേന പ്രതിനിധി റജീന അബ്ദുൽ കരീം, അംഗൻവാടി പ്രതിനിധി മിനി സുരേഷ്, ആശ പ്രതിനിധി ലീല ശിവദാസ്, യശോദ ശശി, കെ.എം. സരസു എന്നിവർ സംസാരിച്ചു.