കട്ടപ്പന: വാഴവരയിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 19 പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ അടിമാലി- കുമളി ദേശീയ പാതയിലെ വാഴവരയിലായിരുന്നു അപകടം. കാസർഗോഡ് നിന്ന് വിനോദസഞ്ചാരികളുമായി വന്ന ടൂറിസ്റ്റ് ബസും കട്ടപ്പനയിൽ നിന്ന് വൈക്കത്തിന് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ 11 പേർക്കും ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ ഏട്ടു പേർക്കുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ വൈക്കം കുടവെച്ചൂർ അനിൽ നിവാസിൽ സുനിൽ കുമാർ (51), യാത്രക്കാരായ കൊല്ലം ഗോവിന്ദമംഗലം ശാന്തിതീരം സുരേഷ് കുമാർ (49), വെള്ളയുംകുടി കോലത്തു കൊച്ചുറാണി (24), കഞ്ഞിക്കുഴി കുഴിപ്പാലയിൽ ജെയിംസ് (60) ഭാര്യ മോളി ജെയിംസ് (53), മേരികുളം പാലക്കൽ അനു പ്രയ (29), തൊടുപുഴ പുളിക്കൽ മഞ്ഞു (34), മണിയാറംകുടി കപ്പക്കാട്ടിൽ ശാന്തമ്മ (63), പുറ്റടി രാജകണ്ടം കലമ്പുകാട്ട് അലക്‌സ് കെ. പീറ്റർ, ഭാര്യ സൗമ്യ (35), ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ കാസർഗോഡ് കുറ്റിക്കോൽ ജെരൂവീട്ടിൽ രജിത (40),​ മകൻ സൂര്യ നാരായണൻ (10), കുറ്റിക്കോൽ പനയംകണ്ടത്ത് ശ്രീരാജ് (30), കുറ്റിക്കോൽ സ്മിത ഹൗസിൽ സുകുമാരൻ (55), സതീദേവി (49), കുറ്റിക്കോൽ തെരുവത്ത് അംബിക (49), കുറ്റിക്കോൽ സിറ്റി ഹൗസിൽ ഷാബിത (36), കാസർഗോഡ് കുറ്റിക്കോൽ സ്വദേശി ബൈജു (30) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല.