കാഞ്ഞാർ: ഹൈമാസ്റ്റ് ലൈറ്റ് പണി മുടക്കിയതിനാൽ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾ അടച്ചാൽ രാത്രിയിൽ കാഞ്ഞാർ ടൗൺ ഇരുട്ടിലാകും. ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് തെളിയാതെയായിട്ട് മാസങ്ങളായെങ്കിലും തകരാർ പരിഹരിച്ചിട്ടില്ല.റോഡിന്റെ വശങ്ങളിൽ ഉണ്ടായിരുന്ന ഭൂരിഭാഗം വഴിവിളക്കുകളും തകരാറിലാണ്. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയെ ജോലി കഴിഞ്ഞ് വരുന്ന വഴി കഴിഞ്ഞ ദിവസം തെരുവ് നായ ആക്രമിക്കാനായി പാഞ്ഞെടുത്തു. വഴിവിളക്ക് ഇല്ലാതിരുന്നതിനാൽ റോഡിൽ തെരുവുനായ നിൽക്കുന്നത് യുവതിക്ക് കാണാൻ കഴിഞ്ഞില്ല. വാഗമൺ ജങ്ഷന് സമീപം വെച്ചിരുന്ന ഇരുചക്രവാഹനം എടുക്കുന്നതിനായി എത്തിയപ്പോഴാണ് യുവതി തെരുവുനായയുടെ മുന്നിൽപ്പെട്ടത്. അടുത്തെത്തിയപ്പോഴാണ് നായ യുവതിക്ക് നേരെ പാഞ്ഞെടുത്തത്.സമീപത്തെ വീട്ടിലേക്ക് ഓടി കയറിയാണ് യുവതി രക്ഷപ്പെട്ടത്. ഏറ്റവും അധികം ആളുകൾ വന്നു പോകുന്ന വാഗമൺ ജങ്ഷനിലും വഴിവിളക്കുകൾ ഇല്ലാത്തത് ഏറെ പ്രശ്‌നങ്ങളാണ് സൃഷ്ട്ടിക്കുന്നത്.