വെണ്മറ്റം: അനുപമ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജനമൈത്രി പൊലീസ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ ശിശു ദിനാഘോഷം നടത്തും. 13ന് റാലി, ചിത്രരചന മത്സരം എന്നിവ നടക്കും. 14ന് രണ്ടിന് വെണ്മറ്റം മഞ്ഞകുന്നേൽ ആഡിറ്റോറിയത്തിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തും. കഞ്ഞിക്കുഴി എസ്.ഐ അജി അരവിന്ദ് നയിക്കും. ലൈബ്രറി പ്രസിഡന്റ് രാജീവ് ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി മുൻപ്രസിഡന്റ് തോമസ് മാത്യുവിന്റെ ഫോട്ടോ അനാശ്ചാദനം നടത്തും. ജില്ലാ പഞ്ചായത്തഗം ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി സന്തോഷ്, പഞ്ചായത്തംഗം സൗമ്യ ജോമോൻ, കാളിയാർ സി.ഐ എച്ച്.എൽ. ഹണി എന്നിവർ സംസാരിക്കും.