അടിമാലി: ഗുരുധർമ പ്രചാരണ സഭയുടെ ദേവികുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി അനാചാര വിരുദ്ധ സമ്മേളനവും പ്രവർത്തകയോഗവും ഇന്ന് രാവിലെ അടിമാലി വ്യാപാരി വ്യവസായി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സാമൂഹിക പ്രതിബദ്ധതയുള്ള മാനവ സമൂഹത്തെ വാർത്തെടുക്കുന്നതിനായി സഭാ നേതൃത്വത്തിൽ അന്തർദേശീയ തലത്തിൽ നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടാണ് സമ്മേളനങ്ങൾ നടത്തി വരുന്നത്. അടിമാലിയിൽ നടക്കുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ ആക്ടിഗ് പ്രസിഡന്റ് സുനു രാമകൃഷണൻ ഉദ്ഘാടനം ചെയ്യും. വിവിധ ആശ്രമങ്ങളിലെ സ്വാമികൾ, ശാഖാ പ്രസിഡന്റുമാർ, ശിവഗിരി മഠം ശ്രീമത് ഗുരുപ്രസാദ് സ്വാമികൾ, മറ്റു പ്രമുഖ സമുദായിക സാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.