മണക്കാട്: മണക്കാട് ദേശസേവിനി വായനശാലാ സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വായനശാലാ ഹാളിൽ ഭരണഘടനാ സംവാദ സദസ് നടത്തും. പി. രാജീവ് രചിച്ച ''ഇന്ത്യൻ ഭരണഘടനാ ചരിത്രവും സംസ്കാരവും"" എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് സംവാദം. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യും. ഡി. ഗോപാലകൃഷ്ണൻ വിഷയാവതരണം നടത്തും. അഡ്വ. ജെ. അനിൽ,​ അഡ്വ. എ.എൻ. മോഹനകൃഷ്ണൻ നായർ,​ സി.സി. ബേബിച്ചൻ,​ എസ്. അനൂപ്,​ എം.എൻ. പൊന്നപ്പൻ,​ എൻ. ബാലചന്ദ്രൻ,​ കെ. ശിവരാമൻ നായർ തുടങ്ങിയവർ സംസാരിക്കും. കെ.ജി. ശശി മോഡറേറ്ററായിരിക്കും.