അടിമാലി: മൂന്നാറിന് സമീപം കുണ്ടളയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി രൂപേഷിനായി
ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ദേവികുളം സബ് കളക്ടർ അറിയിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് മാട്ടുപ്പെട്ടി റോഡിൽ ഇന്നലെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മണിക്കൂറുകൾ ശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ച് കുടുങ്ങി കിടന്ന വാഹനങ്ങൾ കടത്തിവിട്ടത്. ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി ജില്ലാ കളക്ടർ നിരോധിച്ചു. കഴിഞ്ഞ കാലവർഷത്തിൽ പുതുക്കടിയിൽ രണ്ട് തവണ ഉരുൾപൊട്ടിയിരുന്നു. ഇന്നലെ രാവിലെ മുതൽ മൂന്നാറിലും പരസരങ്ങളിലും കനത്ത മഴയായിരുന്നു. ഇന്നലെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.