കലയന്താനി: കലയന്താനി സെന്റ് ജോർജ്ജ് ഹൈസ്കൂളിൽ 1976- 77 എസ്.എസ്.എൽ.സി ബാച്ചിന്റെ അദ്ധ്യാപക- വിദ്യാർത്ഥി കുടുംബ സംഗമം ഇന്ന് രാവിലെ ഒമ്പത് മുതൽ 3.30 വരെ നടക്കും. 45 വർഷത്തിന് ശേഷമാണ് ആദ്യ സുവർണ്ണ സമ്മേളനം നടക്കുന്നത്. മുൻ ദേശീയ വോളിബോൾ താരങ്ങളായ മേരി ജോസഫ്,​ മേരി ടി.ഒ,​ ബേബി ടി.ജെ,​ ഉഷ തുടങ്ങിയവർ പങ്കെടുക്കും. വിവിധ കലാപരിപാടികളും നടക്കും.