തൊടുപുഴ: ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ ഇന്ന് എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ 'നെഹ്രുവിന്റെ കാഴ്ചപാടുകൾ" എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം നടത്തും. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റും കെൽ ചെയർമാനുമായ പി.കെ. രാജൻ മാസ്റ്റർ സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിൾ അദ്ധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി.വി. മത്തായി,​ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കെ.ഐ. ആന്റണി, എൻ.സി.പി സംസ്ഥാന ഭാരവാഹികളായ സുഭാഷ് പുഞ്ചക്കോട്ടിൽ, അനിൽ കൂവപ്ലാക്കൽ തുടങ്ങിയവർ പങ്കെടുക്കും.