വണ്ടമറ്റം: നെടുമറ്റം ഗവ. യു.പി സ്കൂളിൽ പാഠ്യപദ്ധതി ചട്ടക്കൂട് ചർച്ചയുടെ ഉദ്ഘാടനം കോടിക്കുളം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ- ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷേർളി ആന്റണി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പാട്രിക് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഡയറ്റ് ലക്ചറർ ഷാമോൻ ലൂക്ക് പദ്ധതി വിശദീകരണം നൽകി. ഹെഡ്മിസ്ട്രസ് ടി.ബി. മോളി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അൽ ജോൺ നന്ദിയും പറഞ്ഞു. പൊതുസമൂഹത്തിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് 26 ഫോക്കസ് മേഖലകളിൽ ചർച്ച നടത്തി. ചർച്ചയിൽ അവതരിപ്പിച്ച അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്തുതലത്തിലേയ്ക്ക് റിപ്പോർട്ടായി നൽകും. ചർച്ചയിൽ നൂറോളം പേർ പങ്കെടുത്തു.