തൊടുപുഴ: അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കെതിരെയും കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് വെങ്ങല്ലൂരിൽ നവോത്ഥാന സദസ് നടത്തും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സദസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. നേതാക്കളായ ഇ.എം. ആഗസ്തി, എസ്. അശോകൻ, ജോയി തോമസ്, റോയ് കെ. പൗലോസ്, എ.കെ. മണി, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ എന്നിവർ പ്രസംഗിക്കും. സാമൂഹ്യ തിന്മകൾക്കെതിരെയുള്ള നവോത്ഥാന സദസിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അഭ്യർത്ഥിച്ചു.