രാജാക്കാട്: പത്താമത് അടിമാലി ഉപജില്ലാ കായികമേള ഇന്ന് മുതൽ 16 വരെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ഉപജില്ലയിലെ 118 സ്‌കൂളുകളിൽ നിന്നായി 1500ൽ പരം കായികതാരങ്ങൾ കായിക മേളയിൽ പങ്കെടുക്കും. 15 ന് രാവിലെ ഒമ്പതിന് എം.എം. മണി എം.എൽ.എ കായിക മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി സല്യൂട്ട് സ്വീകരിക്കും. അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൽ.എസ്. പ്രീതാ സ്വാഗതം ആശംസിക്കും. സ്‌കൂൾ മാനേജർ ഡി. രാധാകൃഷ്ണൻ തമ്പി ആമുഖ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻ കുമാർ കായികസന്ദേശം നൽകും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തും. കിങ്ങിണി രാജേന്ദ്രൻ, സി.ആർ. രാജു, ബിജി സന്തോഷ്, ഒ.എസ്. റെജി, കെ.ആർ. ശ്രീനി, റെജി ഇട്ടൂപ്പ്, കെ.ഐ. സുരേന്ദ്രൻ, കെ.ടി. ഐബി എന്നിവർ പ്രസംഗിക്കുമെന്ന് സംഘാടകരായ ഉഷാകുമാരി മോഹൻകുമാർ, കെ.ടി. ഐബി, കെ.ആർ. ശ്രീനി, കെ.ഐ. സുരേന്ദ്രൻ, ടി.ബി. മിനിജ എന്നിവർ അറിയിച്ചു.