കട്ടപ്പന: ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെയും ഒരുമയോടെ ഒരുമനസായി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പാമ്പാടുംപാറ പി.ടി.എം എൽ.പി സ്‌കൂളിൽ നടക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. എം.എം. മണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു ഉപഹാരം നൽകും. ജില്ലാ ന്യൂട്ടൽ ഫീഡിങ് സൂപ്പർവൈസർ പി.ജെ. സൈമൺ പദ്ധതി വിശദീകരിക്കും. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ ജന്മദിനങ്ങൾ പോലുള്ള ചടങ്ങുകൾ സ്‌കൂൾ കുട്ടികളുമായി പങ്കിടാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.