തൊടുപുഴ: തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കുമാരമംഗലത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസറും നെടുമറ്റം ഗവ. യു.പി സ്‌കൂളിൽ നടന്ന ക്യാമ്പ് നെടുമറ്റം സഹകരണ സംഘം പ്രസിഡന്റ് സാബു കേശവനും കോടിക്കുളം ഐരാമ്പിള്ളി അങ്കണവാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബുവും ഉദ്ഘാടനം ചെയ്തു. ഡോ. അതുൽ പി. ശശിദാസ്, ഡോ. വിശാൽ, ഡോ. നിധി എന്നിവർ നേതൃത്വം നൽകി. സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആർ. ഗോപാലൻ, സെക്രട്ടറി കെ. രാജേഷ് കൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ റോസ്‌ലീമ ജോസഫ്, നഴ്‌സിങ് സൂപ്രണ്ട് എസ്. സിനി, മഞ്ജു പി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.