നെടുങ്കണ്ടം: പൊലീസ് സ്റ്റേഷൻ പരിധിയിൽ 13 വയസുകാരിയെ ഓട്ടോഡ്രൈവർ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. വായ് മൂടിയ ശേഷം തട്ടിക്കൊണ്ടു പോയാണ് പീഡനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഓട്ടോറിക്ഷയിലെത്തിയ 20 വയസുള്ള യുവാവ് പെൺകുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പെൺകുട്ടി ഉപദ്രവത്തിന് ഇരയായെന്നാണ് വൈദ്യപരിശോധനാ ഫലം. ഓട്ടോഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങളിൽ കണ്ട ഓട്ടോറിക്ഷകൾ പൊലീസ് പരിശോധിച്ചു. എന്നാൽ കേസിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നാണു പൊലീസ് പറയുന്നത്. കുട്ടിയുടെ മൊഴി വീണ്ടും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം.