കട്ടപ്പന: കേരളാ ലോട്ടറി 50-50യുടെ ഒന്നും രണ്ടും സമ്മാനങ്ങൾ ഇടുക്കി ജില്ലയിൽ. ഇന്നലെ നടന്ന നറുക്കെടുപ്പിൽ കട്ടപ്പന പി.വി. രമണന്റെ മഹാദേവ ഏജൻസിയിൽ നിന്ന് വില്പന നടത്തിയ എഫ്.എൻ. 458063 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. രണ്ടാം സമ്മാനം പത്തു ലക്ഷം രൂപ അടിമാലി മഞ്ജു മുത്ത് ഏജൻസിയിൽ നിന്ന് വില്പന നടത്തിയ എഫ്.എക്‌സ് 573912നമ്പർ ടിക്കറ്റിനാണ്. ഭാഗ്യവാന്മാരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഏജൻസി അധികൃതർ പറഞ്ഞു.