നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിന്റെ ഹൈടെക് മന്ദിര ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും. സ്‌കൂൾ മാനേജർ സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സ്‌കൂൾ ബിൽഡിംഗ് സമർപ്പണം നിർവഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്‌കൂൾ ഓഫീസ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. അനുഗ്രഹ പ്രഭാഷണവും പാചകശാല ഉദ്ഘാടനവും എം.എം. മണി എം.എൽ.എ നിർവഹിക്കും. ഹൈടെക് ക്ലാസ് റൂം സമർപ്പണം ഇടുക്കി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ വി.എൻ. മോഹനൻ നിർവഹിക്കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ സ്‌കൂൾ ഗാർഡൻ സമർപ്പണം നടത്തും. എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം ശാഖാ പ്രസിഡന്റ് സി.എൻ. ദിവാകരൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് കുമാർ, നെടുങ്കണ്ടം പഞ്ചായത്ത് മെമ്പർ സിജോ നടയ്ക്കൽ, എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലായ്ക്കൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ എന്നിവർ സംസാരിക്കും. എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം ശാഖ സെക്രട്ടറി ടി.ആർ. രാജീവ് മുൻ മാനേജർമാരെ ആദരിക്കും. നിർമ്മാണ കമ്മിറ്റി കൺവീനർ പി.കെ. ഷാജി നിർമ്മാണ റിപ്പോർട്ട് അവതരിപ്പിക്കും. പച്ചടി സെന്റ് ജോസഫ് എൽ.പി.എസ് മാനേജർ ഫാ. ജോസഫ് പൈമ്പള്ളിൽ, കാർഷിക കടാശ്വാസ കമ്മിഷൻ മെമ്പർ ജോസ് പാലത്തിനാൽ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ വിജയൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു, സി.പി.ഐ പ്രതിനിധി അജീഷ് മുതുകുന്നേൽ, ബി.ജെ.പി ജില്ലാ കമ്മിറ്രി അംഗം അഡ്വ. പി.കെ. വിനോദ് കുമാർ, പച്ചടി ശാഖാ പ്രസിഡന്റ് കെ.ആർ. ബിജു കോട്ടയിൽ, മഞ്ഞപ്പെട്ടി ശാഖാ പ്രസിഡന്റ് മനോജ് പാറയടിയിൽ, മഞ്ഞപ്പാറ ശാഖാ പ്രസിഡന്റ് കെ.കെ. മോഹനൻ, ചിന്നാർ ശാഖാ പ്രസിഡന്റ് പി.സജി, ഈട്ടിത്തോപ്പ് ശാഖാ പ്രസിഡന്റ് സജീവ് ഈറ്റക്കൽ, ലേഖ ശ്രീധരൻ (ഗുരുഗിരി പച്ചടി), സ്‌കൂൾ പി.ടി.എ സെക്രട്ടറി സതീഷ് കെ.വി,സ്‌കൂൾ എം.പി.ടി.എ പ്രസിഡന്റ് ഡെയ്‌സി ആന്റോ, നിയുക്ത പി.ടി.എ പ്രസിഡന്റ് പ്രസന്ന കുമാർ, നിയുക്ത എം.പി.ടി.എ പ്രസിഡന്റ് ചിപ്പി കുര്യൻ എന്നിവർ ആശംസകളർപ്പിക്കും. തുടർന്ന് സ്‌കൂൾ നിർമ്മാണ പ്രവർത്തകരെ ആദരിക്കും. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു പുളിയ്ക്കലേടത്ത് സ്വാഗതവും പി.ടി.എ പ്രസിഡന്റ് സുനിൽ പാണംപറമ്പിൽ നന്ദിയും പറയും.