തൊടുപുഴ:അഞ്ച് റോഡുകളുടെ സംഗമകേന്ദ്രമായിട്ടുംകാഞ്ഞിരമറ്റം അമ്പലം ജംഗ്ഷനിൽ ആവശ്യമായ ക്രമീകരണങ്ങൾ ഇനിയും അകലത്തന്നെ. റോഡൊന്ന് മുറിച്ച്കടക്കാൻ വഴിയാത്രക്കാർ ശ്രമിച്ചാൽ ഭാഗ്യം ഉണ്ടെങ്കിൽ മാത്രം പരിക്കൊന്നുമേൽക്കാതെ എത്തിപ്പെടാം. ഇവിടെ . ഡിവൈഡറോ സീബ്രാലൈനുകളോ യൂടേണോ ഇല്ലഎന്നത് കൊണ്ട് തന്നെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.വാഹനത്തിരക്കേറിയ പ്രധാന ജംഗ്ഷനിൽ ഇരുചക്ര വാഹന യാത്രക്കാർ പലപ്പോഴും അപകടത്തിൽപ്പെടാറുണ്ട്. . വീതിയേറിയ പാതയിൽ പലയിടങ്ങളിൽ നിന്നും ബസുകൾ ഉൾപ്പെടെ വാഹനങ്ങളെത്തുമ്പോൾ റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത് . എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകളും, വണ്ണപ്പുറം, ഉടുമ്പന്നൂർ, കലയന്താനി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസുകളും കാഞ്ഞിരമറ്റം കവല വഴിയാണ് പോകുന്നത്. കാഞ്ഞിരമറ്റം മഹാദേവർ ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തജനങ്ങളും ഇവിടെയാണ് ബസിറങ്ങുന്നത്. ശബരിമല സീസൺ തുടങ്ങുന്നതോടെ അയ്യപ്പന്മാരുടെ വാഹനങ്ങൾ ഏറെ എത്തുമ്പോൾ തിരക്ക് ഇരട്ടിയാകും. .ബസ് സർവ്വീസില്ലാത്ത കാഞ്ഞിരമറ്റം ഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷകളിലും,ഇരുചക്രവാഹനങ്ങളിലുമാണ് യാത്ര ചെയ്യുന്നത്. കാഞ്ഞിരമറ്റത്തുനിന്നും വരുന്ന വാഹനങ്ങൾ പ്രധാന ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോൾ യൂട്യേൺ ഇല്ലാത്തതാണ് മറ്റൊരു അപകടം കാരണം.

വെയിറ്റിംഗ് ഷെഡ്

ഉണ്ടായിരുന്നെങ്കിൽ....

മൂവാറ്റുപുഴ മേഖലയിൽ നിന്നും വരുന്ന യാത്രക്കാർ അംമ്പലം ജംഗ്ഷനിൽ ഇറങ്ങുമ്പോൾ മഴ ചെയ്താൽ കയറി നിൽക്കാൻ ഒരു വെയിറ്റിംഗ് ഷെഡില്ല. . ഇവിടെ സ്ഥാപിച്ചിരുന്ന വെയിൻിംഗ്ഷെഡ് ഒന്നര വർഷം മുമ്പ് റോഡിന് വീതികൂട്ടിയപ്പോൾ പൊളിച്ചുമാറ്റി. കോതായികുന്ന് ഭാഗത്തുനിന്നും വരുന്ന ബസുകൾ നിർത്തുന്നിടത്ത് മാത്രമാണ് ഇപ്പോൾ വെയിറ്റിംഗ് ഷെഡ് ഉളളത്. പെളിച്ചുമാറ്റിയ വെയിറ്റിംഗ് ഷെഡ് പുനസ്ഥാപിച്ചാൽ മൂവാറ്റുപുഴ ഭാഗത്തുനിന്നും വരുന്ന യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാത്തെ കയറി നിൽക്കാൻ കഴിയും. ബസുകൾ ഇപ്പോൾ നിർത്തുന്ന സ്റ്റോപ്പിൽ നിന്നും പഴയതുപോലെ വെയിറ്റിംഗ് ഷെഡിൻെറ് ഭാഗത്ത് നിർത്താൻ സാധിക്കും. കുരുക്കില്ലാതെ അമ്പലം ഭാഗത്തെക്ക് പോകേണ്ട് വാഹനങ്ങൾക്ക് സഞ്ചരിക്കാം .അപകടസാദ്ധ്യതയില്ലാതെ യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാനും കഴിയും.

"കാഞ്ഞിരമറ്റം ജംഗ്ഷനിൽ ഇപ്പോഴുള്ള ‌ഡവൈഡർ മുപ്പിൽകടവ് പാലത്തിൻെറ് ഭാഗത്തേക്ക് നീട്ടുകയും യൂടേൺ സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ അപകടസാദ്ധ്യത ഒഴിവാക്കാൻ സാധിക്കും.. പ്രശ്നം പൊതുമരമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. കാഞ്ഞിരമറ്റം മഹദേവർക്ഷേത്രം ഭരണസമിതി ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകാൻ തിരുമാനിച്ചിട്ടുണ്ട്.

പി.ജി.രാജശേഖരൻ

മുനിസിപ്പൽകൗൺസിലർ

തൊടുപുഴ