തെക്കുംഭാഗം: സർവീസ് സഹകരണ ബാങ്കിൽ അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന് തുടക്കമായി. ബാങ്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം പതാക ഉയർത്തി. ആനക്കയം ബ്രാഞ്ചിലും പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, ബാങ്ക് ഡയറക്ടർമാർ, സെക്രട്ടറി വി.ടി. ബൈജു, സഹകാരികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.