congress
കോൺഗ്രസ്

തൊടുപുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കോൺഗ്രസ് ഇന്ന് വൈകിട്ട് നാലിന് വെങ്ങല്ലൂരിൽ നവോത്ഥാന സദസ് നടത്തും. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സദസ് കെ.പി.സി.സി
വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ. ജോസ് ചാഴികാട്ട്
നവോത്ഥാന സന്ദേശം നൽകും. നേതാക്കളായ ഡീൻ കുര്യാക്കോസ് എം.പി, കെ. പി. സി. സി. ജനറൽ സെക്രട്ടറി അഡ്വ..എസ്. അശോകൻ,ഇ.എം. ആഗസ്തി, ജോയി തോമസ്, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ എന്നിവർ സംസാരിക്കും.