പീരുമേട് :വണ്ടിപ്പെരിയാർ പഞ്ചായത്തിന് കീഴിലുളള അങ്കണവാടിയിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസായവരും 18-46 ന് ഇടയിൽ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വർക്കർ അപേക്ഷകർ സർക്കാർ അംഗീകൃത നഴ്‌സറി ടീച്ചർ ട്രെയിനിങ്, പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ്, ബാലസേവിക ട്രെയിനിങ് എന്നിവ ലഭിച്ചവർക്ക് മുൻഗണന ലഭിക്കും.
എഴുതാനും വായിക്കാനും അറിയാവുന്ന, എസ്.എസ്.എൽ.സി പാസാവാത്ത, 18-46 ന് ഇടയിൽ പ്രായമുള്ളവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. പട്ടികജാതിപട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് 3 വർഷം വരെ വയസ്സിളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 26.
ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. അഴുത അഡീഷണൽ, ക്ഷേമഭവൻ ബിൽഡിങ്, എ. സ്.ബി.ഐക്ക് എതിർവശം, വണ്ടിപ്പെരിയാർ പി.ഒ, എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.
അപേക്ഷാ ഫോം അഴുത അഡീഷണൽ പ്രോജക്ട് ഓഫീസിൽ നിന്നും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04869: 252030.