വണ്ടിപ്പെരിയാർ:ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായ ജില്ലാതല പരിപാടി വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഡോൺ ബോസ്‌കോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സുരേഷ് വർഗീസ്. എസ് മുഖ്യപ്രഭാഷണം നടത്തി. പ്രതിജഞ്ഞ ചൊല്ലിക്കൊടുത്തു...
ഹെൽത്ത് സൂപ്പർവൈസർ പി.എം. ഫ്രാൻസിസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുരേഷ്, സ്റ്റെല്ല കെ. ഡി.,തങ്കച്ചൻ ആന്റണി, ഷിജി.എസ്.എൻ., എന്നിവർ സംസാരിച്ചു. വണ്ടിപ്പെരിയാർ സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. അംഗനവാടി ജീവനക്കാർ, ആശാപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ കൂട്ടനടത്തിൽ പങ്കാളികളായി.
തുടർന്ന് നടന്ന സെമിനാറിൽ പ്രമേഹവും വെല്ലുവിളികളും എന്ന വിഷയത്തിൽ ഡോ. ഡോൺ ബോസ്‌കോയും പ്രമേഹ നിയന്ത്രണം ആഹാര നിയന്ത്രണത്തിലൂടെ എന്ന വിഷയത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രി ഡയറ്റീഷ്യൻ ആശ ജോസഫും ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് ജീവിത ശൈലി രോഗ നിർണയ ക്യാമ്പും നടന്നു.