തൊടുപുഴ: ഹോളി ഫാമിലി നഴ്‌സിംഗ് കോളേജും ഐ.ഡി.ബി.ഐ ബാങ്ക് തൊടുപുഴ ബ്രാഞ്ചും സംയുക്തമായി വെൽ ബേബി മീറ്റ് 'ഓമനത്തിങ്കൾ 2022' ശിശുദിനത്തോടനുബന്ധിച്ച് നടന്നു. മതാപിതാക്കൾക്കായി വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളും ഭാവിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും എക്‌സിബിഷനും പപ്പറ്റ് ഷോയും
ശിശുരോഗവിദഗ്ദ്ധ ഡോ. നീതു മോഹൻദാസിന്റെ ശിശു പരിപാലനത്തെ പറ്റി ആരോഗ്യ അവബോധന ക്ലാസും നടത്തി.
പൊതുയോഗത്തിൽ ഹോളി ഫാമിലി കോളേജ് ഡയറക്ടർ പ്രൊഫ. സിസ്റ്റർ. മേഴ്‌സി കുര്യൻ, കോളേജ് പ്രിൻസിപ്പൽ ഡോ. ജയൻ ജെയിംസ്, അഡ്വ. സെബാസ്റ്റ്യൻ കെ. ജോസ്, തൊടുപുഴഐ. ഡി. ബി. ഐബാങ്ക് മാനേജർ കിരൺ, എന്നിവർ പ്രസംഗിച്ചു.
ഓരോ പ്രായ പരിധിയിൽ വരുന്ന ബേബി പ്രിൻസിനെയും ബേബി പ്രിൻസസിനെയും തെരഞ്ഞെടുത്ത് ക്യാഷ് അവാർഡ് നൽകി.