കട്ടപ്പന :സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ ദിവസത്തെ 50-50 ലോട്ടറി ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാനെ ഇത് വരെ കണ്ടെത്തിയില്ല. എന്നാൽ നിർഭാഗ്യം കൊണ്ട് സീരിയൽ നമ്പർ മാറി പോയതിന്റെ പേരിൽ ഒരു കോടി നഷ്ട്ടപ്പെട്ട ഒൻപതു നിർ ഭാഗ്യവാൻമാർ ലോട്ടറി യുമായി കട്ടപ്പനയിലെ മഹാദേവ ഏജൻസി യിൽ എത്തി.തങ്ങളുടെ നിരാശ കടയുടമയോട് പങ്ക് വച്ച് 8000 സമാശ്വാസവുമായി ഇവർ മടങ്ങി. അണക്കര ഭാഗത്തുള്ളആളാണ് ടിക്കറ്റ് എടുത്തിരിക്കുന്നതെന്ന് കടയുടമ രമണൻ പറഞ്ഞു.