മുതലക്കോടം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ, എസ്എച്ച്‌ഗേൾസ് ഹൈസ്‌കൂൾ, സെന്റ് ജോർജ് യുപി സ്‌കൂൾ എന്നിവിടങ്ങളിലായി നവംബർ 30, ഡിസംബർ 1,2,3 തിയതികളിൽ നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.യോഗം തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ ജെസി ജോണി, കൗൺസിലർമാരായ സനൂപ് കൃഷ്ണൻ, ഷഹാന ജാഫർ, ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം.സന്തോഷ് കുമാർ, എ.ഇ.ഒ ഷീബ മുഹമ്മദ്, പ്രിൻസിപ്പൽ ജിജി ജോർജ്, ഹെഡ്മാസ്റ്റർ ഫാ. പോൾ ഇടത്തൊട്ടി, പി.ടി.എ പ്രസിഡന്റ് റൂബി വർഗീസ്, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോവാൻ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് 501 അംഗ കമ്മിറ്റിയും രൂപീകരിച്ചു.