വണ്ടിപ്പെരിയാർ : വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും വണ്ടിപ്പെരിയാർ കാമരാജ് ഫൗണ്ടേഷൻ, തേനി നട്ടാത്തി നാടാർ ആശുപത്രിയും ചേർന്ന് സൗജന്യ ഫെർട്ടിലിറ്റി ടെസ്റ്റിങ്ങ് ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പതിനായിരം രൂപ ചെലവ് വരുന്ന അൾട്രാസൗണ്ട് സ്കാൻ ,ബീജ പരിശോധന എന്നിവ സൗജന്യമായാണ് ക്യാമ്പിൽ നടത്തിയത്. ഹോർമോൺ ചികിത്സകൾ, ഗർഭാശയ സംബന്ധമായ പ്രശ്‌നങ്ങൾ ,തുടർച്ചയായുള്ള ഗർഭം അലസൽ, തുടങ്ങിയ പ്രശ്‌നങ്ങൾക്കുള്ള പരിശോധനകളും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്ന്റ് അൻപു രാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്. കെ എം ഉഷ, വണ്ടിപ്പെരിയാർ സി.ഐ. ഫിലിപ്പ് സാം ,എഞ്ചായത്തംഗം ജോർജ്,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നജീബ് ഇല്ലത്തു പറമ്പിൽ, ഹോസ്പിറ്റൽ സെക്രട്ടറി കമല കണ്ണൻ, കാമരാജ് നാടാർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പി ജോൺസൺ എന്നിവർ സംസാരിച്ചു