 
അടിമാലി: വൈ.എം.സി.എ സബ് റീജിയൻ പ്രവർത്തന ഉദ്ഘാടനവും അഖിലലോക പ്രാർത്ഥനാവാരം ജില്ലാതല ഉദ്ഘാടനവും അടിമാലിയിൽ നടന്നു. പ്രാർത്ഥനാ വാരത്തിന്റെ ജില്ലാതല ഉദ്ഘാടനം ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സബ് റീജിയന്റെ പ്രവർത്തനോദ്ഘാടനം വൈ.എം.സി.എ സംസ്ഥാന അദ്ധ്യക്ഷൻ ജിയോ ജേക്കബ് നിർവഹിച്ചു. സബ് റീജിയൻ ചെയർമാൻ ജേക്കബ് പോൾ പുല്ലൻ അദ്ധ്യക്ഷത വഹിച്ചു. അടിമാലി വൈ.എം.സി.എ പ്രസിഡന്റ് ബിജു ലോട്ടസ് സ്വാഗതം പറഞ്ഞു. അവാർഡ് ജേതാക്കളെ സംസ്ഥാന ട്രഷറാർ വർഗീസ് അലക്‌സാണ്ടർ അനുമോദിച്ചു.സബ് റീജിയണൽ ജനറൽ കൺവീനർ റെജി ജോർജ് കൃതജ്ഞത പറഞ്ഞു.