കട്ടപ്പന.കട്ടപ്പന ടൗണിലെ മലഞ്ചരക്ക് വ്യാപാരി ഏലക്ക വാങ്ങി പണം നൽകാതെ 25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായിഏലം കർഷകർ പത്ര സമ്മേളനത്തിൽ ആരോപിച്ചു. കട്ടപ്പന ഡി വൈ എസ് പി, കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്നിവർക്ക് ഇത് സംബന്ധിച്ചു പരാതി നൽകി.ന തങ്കച്ചൻ എന്ന ആളുടെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിനെതിരെയാണ് പരാതി.കച്ചവടത്തിൽ ആദ്യം കൃത്യമായി കർഷകർക്ക് പണം നൽകി കർഷകരുടെ വിശ്വസംനേടിയശേഷം കൂടുതൽ ഏലക്ക വാങ്ങി വൻതുകതിരികെ നൽകാതെ തട്ടിപ്പ് നടത്തുകയാണെന്ന് തോപ്രാംങ്കുടി, ഇരട്ടയർമേഖലയിലെ ഏല കർഷകരായ തയ്യിൽ ആന്റണി ചാക്കോ,ജോണി, മനോജ് മൈക്കിൽ, ഇ.എസ്. ബാബുഎന്നിവർ പറഞ്ഞു.