ration
റേഷൻ

ഇടുക്കി : ദേവികുളം, പീരുമേട്, തൊടുപുഴ താലൂക്കുകളുടെ പരിധിയിലുള്ള ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിന് ഫോർ വീൽ ഡ്രൈവ് പിക്കപ്പ് വാൻ പ്രതിമാസ വാടകക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽനിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 26 വൈകുന്നേരം മൂന്ന് മണി. ക്വട്ടേഷനുകൾ ജില്ലാ സപ്ലൈ ആഫീസർ, ജില്ലാ സപ്ലൈ ആഫീസ്, സിവിൽ സ്റ്റേഷൻ, കുയിലിമല, പൈനാവ് പി.ഒ എന്ന വിലാസത്തിലാണ് സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഇടുക്കി ജില്ലാ സപ്ലൈ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04862 232321