
ഉടുമ്പൻചോല: എസ്.എൻ.ഡി.പി യോഗം 2808 ഉടുമ്പൻചോല ശാഖയിൽ ഏകദിന പഠനക്ലാസ് നടന്നു.
ശാഖായോഗം പ്രസിഡന്റ് സജിമോൻ തോമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശരത് പറവൂർ ക്ലാസ് നയിച്ചു.ശാഖായോഗം സെക്രട്ടറി കെ.ഡി.സുരേഷ് സ്വാഗതം ആശംസിച്ചു. മുരളീധരൻ ശ്രീവിലാസം,ഓമനസദാശിവൻ,രമാമോഹനൻ,അനന്തു പി.എ , ഗോപികാവിജയൻ എന്നിവർ പ്രസംഗിച്ചു..യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സനൂപ് തേക്കടയിൽ നന്ദി പറഞ്ഞു.