തൊടുപുഴ: പാലാ റോഡിൽ നടുക്കണ്ടത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. കാർ ഓടിച്ച കുമാരമംഗലം സ്വദേശി ആദിത്യന് (18) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കരിങ്കുന്നം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്ന് പൊലീസും ഫയർഫോഴ്‌സ് സംഘവും എത്തിയാണ് വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.