edavetty

ഇടവെട്ടി: ഗ്രാമപഞ്ചായത്ത് 76ാം നമ്പർ അംഗണവാടിയിൽ ശിശുദിനം ആഘോഷിച്ചു.. ആഘോഷ പരിപാടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഘോഷയാത്രയും, കുട്ടികളുടെ കലാപരിപാടികളും,പാൽപ്പായസ വിതരണവും നടത്തി. എ.എൽ.എം.സി കമ്മിറ്റി അംഗം അബ്ബാസ് വടക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ.എൽ.എം.സി അംഗങ്ങളായ വിജയൻ തടത്തിൽ, അപ്പച്ചൻ താരാട്ട്,അബ്ദുൽ കരീം പാത്തിക്കത്തൊട്ടിയിൽ, സൽമിനിസാർ ഫാത്തിമ ഷിബിലി എന്നിവർ പ്രസംഗിച്ചു. അങ്കണവാടി വർക്കർ
സോയ എബ്രഹാം സ്വാഗതവും ഹെൽപർ ഗംഗ നന്ദിയും പറഞ്ഞു.