
അടിമാലി: പൊന്മുടി ഡാമിൽ വള്ളം മറിഞ്ഞ് കാണാതായ രാജാക്കാട് മമ്മട്ടിക്കാനം സ്വദേശി മുണ്ടപ്പിള്ളിൽ ശ്യാംലാലിന്റെ (24) മൃതദേഹം കണ്ടെത്തി. തൊടുപുഴയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സിന്റെ സ്‌കൂബാ ടീം, നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലിയിലേക്ക് കൊണ്ടുപോകുമെന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. സുഹൃത്തുക്കൾക്കൊപ്പം ഞായറാ്ച്ച വൈകുന്നേരം ഡാമിൽ കുളിക്കുന്നതിനിടെ വള്ളത്തിൽ കയറിജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകുന്നതിനിടെ വള്ളം മറിയുകയായിരുന്നു. സുഹൃത്തുക്കളായ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കാണാനായില്ല. ഇന്നലെ രാവിലെ തുടങ്ങിയ തിരച്ചിലിൽ ഉച്ചയോടെ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.